സംസ്ഥാനത്ത് തിങ്കളാഴ്ച 2357 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 144 പേര്
കാസര്‍കോട്: (www.kasargodvartha.com 05.04.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1866 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 127, കൊല്ലം 127, പത്തനംതിട്ട 108, ആലപ്പുഴ 132, കോട്ടയം 221, ഇടുക്കി 61, എറണാകുളം 150, തൃശൂര്‍ 164, പാലക്കാട് 53, മലപ്പുറം 208, കോഴിക്കോട് 302, വയനാട് 42, കണ്ണൂര്‍ 112, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 28,372 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,04,225 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Kasaragod: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.