സംസ്ഥാനത്ത് വെള്ളിയാഴ്ച 16,229 പേർക്ക് കോവിഡ്: കാസർകോട് 392 പേർ
Jun 4, 2021, 18:12 IST
തിരുവനന്തപുരം: (www.kasargodvartha.com 04.06.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 16,229 പേര്‍ക്ക്. കഴിഞ്ഞ ദിവസം 18,853 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍കോട് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂര്‍ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂര്‍ 870, കാസര്‍കോട് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,16,639 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ 392 പേര്‍ക്ക് കൂടി കോവിഡ്, 391 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 392 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 391 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5828 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി ഉയര്‍ന്നു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24680 പേര്‍
വീടുകളില്‍ 22809 പേരും സ്ഥാപനങ്ങളില്‍ 1016 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 24680 പേരാണ്. പുതിയതായി 1079 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2866 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1782, ആന്റിജന്‍ 1069, ട്രൂനാറ്റ് 15). 970 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1934 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 567 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 402 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
73546 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 67170 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 19.5
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.