സംസ്ഥാനത്ത് വ്യാഴാഴ്ച 5215 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 96 പേര്
കാസര്‍കോട്: (www.kasargodvartha.com 31.12.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍കോട് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 333, കൊല്ലം 342, പത്തനംതിട്ട 421, ആലപ്പുഴ 516, കോട്ടയം 384, ഇടുക്കി 205, എറണാകുളം 513, തൃശൂര്‍ 590, പാലക്കാട് 229, മലപ്പുറം 547, കോഴിക്കോട് 714, വയനാട് 298, കണ്ണൂര്‍ 222, കാസര്‍കോട് 62 എന്നിങ്ങനേയാണ് പരിശോധനാ ഫലം വ്യാഴാഴ്ച നെഗറ്റീവായത്. ഇതോടെ 65,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,92,480 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ജില്ലയില്‍ 96 പേര്‍ക്ക് കോവിഡ്, 64 പേര്‍ക്ക് രോഗമുക്തികാസര്കോട് ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 86 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 3912 പേരും സ്ഥാപനങ്ങളില്‍ 308 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4220 പേരാണ്. പുതിയതായി 334 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1533 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 375 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 424 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 75 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
24161 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1107 പേര് വിദേശത്ത് നിന്നെത്തിയവരും 876 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 22178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 23084 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 828 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ചുള്ള കണക്ക്
അജാനൂര്‍- 10
ബദിയഡുക്ക- 2
ബളാല്‍-4
ബേഡഡുക്ക- 1
ചെങ്കള- 2
ചെറുവത്തൂര്‍-2
ദേലംപാടി-2
ഈസ്റ്റ് എളേരി-1
കള്ളാര്‍- 5
കാഞ്ഞങ്ങാട്- 10
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 1
കോടോം ബേളൂര്‍- 5
കുറ്റിക്കോല്‍- 1
മടിക്കൈ- 3
മംഗല്പാടി- 3
മീഞ്ച-2
നീലേശ്വരം- 8
പടന്ന- 4
പൈവളിഗെ- 1
പള്ളിക്കര- 2
പനത്തടി- 1
പുല്ലൂര്‍പെരിയ- 8
പിലിക്കോട്- 7
തൃക്കരിപ്പൂര്‍- 1
ഉദുമ-1
വെസ്റ്റ് എളേരി- 5
ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ചുള്ള കണക്ക്
അജാനൂര്‍- 1
ബേഡഡുക്ക- 1
ബളാല്‍-2
ബദിയഡുക്ക-2
ചെമ്മനാട്- 1
ചെങ്കള-1
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 7
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 5
മടിക്കൈ- 3
മംഗല്പാടി- 1
മുളിയാര്‍- 1
നീലേശ്വരം- 7
പടന്ന- 4
പൈവളിഗെ- 1
പള്ളിക്കര- 3
പയ്യന്നൂര്‍-1
പുല്ലൂര്‍പെരിയ-2
പിലിക്കോട്- 5
ഉദുമ- 2
വെസ്റ്റ് എളേരി- 3
Keywords: Kasaragod, News, Kerala, Top-Headlines, Trending, COVID-19, Test, Thiruvananthapuram, Covid Report In Kerala.