city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് ശനിയാഴ്ച 7427 പേർക്ക് കോവിഡ്; കാസർകോട് 119 പേർ

തിരുവനന്തപുരം: (www.kasargodvartha.com 30.10.2021) കേരളത്തില്‍ ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസർകോട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ശനിയാഴ്ച 7427 പേർക്ക് കോവിഡ്; കാസർകോട് 119 പേർ



രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7166 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 1311, പത്തനംതിട്ട 407, ആലപ്പുഴ 374, കോട്ടയം 61, ഇടുക്കി 436, എറണാകുളം 1323, തൃശൂര്‍ 121, പാലക്കാട് 480, മലപ്പുറം 503, കോഴിക്കോട് 570, വയനാട് 190, കണ്ണൂര്‍ 457, കാസർകോട് 186 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,50,742 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയിൽ 119 പേര്‍ക്ക് കൂടി കോവിഡ് 19. 186 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയിൽ 119 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 186
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1141പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 553

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8632 പേർ

വീടുകളിൽ 8181പേരും സ്ഥാപനങ്ങളില്‍ 451 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 8632പേരാണ്. പുതിയതായി 631പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2335 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1838 ആന്റിജന്‍ 537 ട്രൂനാറ്റ് 0. 930 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 547 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 184പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 204 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

138680, പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 136399 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia