സംസ്ഥാനത്ത് ബുധനാഴ്ച 19,661 പേർക്ക് കോവിഡ്: കാസർകോട് 461 പേർ
കാസർകോട്: (www.kasargodvartha.com 02.06.2021) സംസ്ഥാനത്ത് ബുധനാഴ്ച 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍കോട് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2531, കൊല്ലം 4139, പത്തനംതിട്ട 905, ആലപ്പുഴ 2040, കോട്ടയം 1358, ഇടുക്കി 922, എറണാകുളം 4910, തൃശൂര്‍ 1706, പാലക്കാട് 2569, മലപ്പുറം 4327, കോഴിക്കോട് 1963, വയനാട് 397, കണ്ണൂര്‍ 1296, കാസര്‍കോട് 645 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,92,165 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,64,210 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍കോട് ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ്, 647 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 461 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 647 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5815 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വീടുകളില്‍ 24355 പേരും സ്ഥാപനങ്ങളില്‍ 1021 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 25376 പേരാണ്. പുതിയതായി 2014 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2690 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1450, ആന്റിജന്‍ 1228, ട്രൂനാറ്റ് 12). 725 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2918 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 434 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 647 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
72594 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 66234 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 18
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.