സംസ്ഥാനത്ത് ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 78 പേര്
Mar 27, 2021, 18:08 IST
കാസര്‍കോട്: (www.kasargodvartha.com 27.03.2021) സംസ്ഥാനത്ത് ശനിയാഴ്ച 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസര്‍കോട് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2084 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 178, കൊല്ലം 214, പത്തനംതിട്ട 58, ആലപ്പുഴ 175, കോട്ടയം 124, ഇടുക്കി 86, എറണാകുളം 391, തൃശൂര്‍ 196, പാലക്കാട് 65, മലപ്പുറം 113, കോഴിക്കോട് 260, വയനാട് 35, കണ്ണൂര്‍ 103, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,231 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,86,669 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.