സംസ്ഥാനത്ത് ബുധനാഴ്ച 6419 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 109 പേര്
Nov 18, 2020, 17:56 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2020) സംസ്ഥാനത്ത് ബുധനാഴ്ച 6419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 579, കൊല്ലം 577, പത്തനംതിട്ട 226, ആലപ്പുഴ 368, കോട്ടയം 776, ഇടുക്കി 185, എറണാകുളം 720, തൃശൂര്‍ 793, പാലക്കാട് 624, മലപ്പുറം 661, കോഴിക്കോട് 920, വയനാട് 76, കണ്ണൂര്‍ 376, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് പരിശോധനാ ഫലം ബുധനാഴ്ച നെഗറ്റീവായത്. ഇതോടെ 69,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,68,460 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, Kerala, COVID-19, Report, Top-Headlines, Thiruvananthapuram, Trending, Test, COVID Report in Kerala