സംസ്ഥാനത്ത് ബുധനാഴ്ച 6185 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 60 പേര്‍
കാസര്‍കോട്: (www.kasargodvartha.com 16.12.2020) സംസ്ഥാനത്ത് ബുധനാഴ്ച 6185 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എറണാകുളം 959, കോഴിക്കോട് 642, തൃശൂർ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂർ 250, ഇടുക്കി 186, കാസർഗോഡ് 60 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.
രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 687, കോഴിക്കോട് 622, തൃശൂര്‍ 566, കോട്ടയം 537, കൊല്ലം 502, പത്തനംതിട്ട 341, ആലപ്പുഴ 428, മലപ്പുറം 407, പാലക്കാട് 205, വയനാട് 351, തിരുവനന്തപുരം 223, കണ്ണൂര്‍ 196, ഇടുക്കി 175, കാസര്‍ഗോഡ് 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
നേരത്തെ പബ്ലിക് റിലേഷൻ വകുപ്പ് വെബ്സൈറ്റിലൂടെ പുറത്തു വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോവിഡ് ബാധിച്ചവരുടെ എണ്ണം സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുകയായിരുന്നു.
Keywords: Kasaragod, News, Kerala, COVID-19, Report, Test, Top-Headlines, Trending, Thiruvananthapuram, COVID Report In Kerala