സംസ്ഥാനത്ത് തിങ്കളാഴ്ച 2884 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 44 പേര്
Feb 15, 2021, 18:08 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്, 72 പേര്‍ക്ക് രോഗമുക്തി. ഇതുവരെ 27743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7433 പേര്.
വീടുകളില്‍ 7052 പേരും സ്ഥാപനങ്ങളില്‍ 381 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7433 പേരാണ്. പുതിയതായി 373 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2769 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 748 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 392 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കോവിഡ് പോസിറ്റീവായവര്‍
ബദിയഡുക്ക -2
ചെമ്മനാട്-3
ചെങ്കള - 1
ചെറുവത്തൂര്‍-2
ദേലംമ്പാടി - 1
ഈസ്റ്റ് എളേരി - 2
കാറഡുക്ക -1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-1
മധൂർ -1
മടിക്കൈ-1
നീലേശ്വരം-3
പടന്ന-1
പള്ളിക്കര - 4
പനത്തടി-3
പിലിക്കോട്-1
പുലൂർ പെരിയ - 3
തൃക്കരിപ്പൂര്‍-2
ഉദുമ-1
വലിയ പറമ്പ -1
ജില്ലയില്‍ കോവിഡ് നെഗറ്റീവായവര്‍
അജാനൂര്‍-3
ബദിയഡുക്ക -3
ബളാല്‍-5
ചെമ്മനാട്-1
ചെറുവത്തൂർ -2
കള്ളാര്‍-3
കള്ളിയൂർ -1
കാഞ്ഞങ്ങാട്-6
കരിക്കെ -1
കയ്യൂര്‍ ചീമേനി-2
കിടങ്ങൂർ -1
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-6
കുറ്റിക്കോല്‍-7
മധൂര്‍-2
മട്ടന്നൂർ -1
നീലേശ്വരം-2
പള്ളിക്കര-5
പനത്തടി-6
പനമാനം- 1
പറവൂർ -1
പിലിക്കോട്-3
പിറവം -1
പുലൂർ പെരിയ -1
തൃക്കരിപ്പൂര്‍-1
ഉദുമ-1
വലിയ പറമ്പ -1
വരന്തര പിള്ളിൽ - 1
വെസ്റ്റ് എളേരി-1
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.