സംസ്ഥാനത്ത് ശനിയാഴ്ച 32,680 പേർക്ക് കോവിഡ്: കാസർകോട് 847 പേർ
കാസർകോട്: (www.kasargodvartha.com 15.05.2021) സംസ്ഥാനത്ത് ശനിയാഴ്ച 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസർകോട് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2912, കൊല്ലം 1765, പത്തനംതിട്ട 976, ആലപ്പുഴ 1509, കോട്ടയം 2190, ഇടുക്കി 691, എറണാകുളം 3065, തൃശൂര്‍ 2742, പാലക്കാട് 3012, മലപ്പുറം 3669, കോഴിക്കോട് 4725, വയനാട് 458, കണ്ണൂര്‍ 1504, കാസർകോട് 224 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കാസര്‍കോട് ജില്ലയില്‍ 847 പേര്‍ക്ക് കൂടി കോവിഡ്, 229 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 847 പേര് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 229 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 18331 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വീടുകളില്‍ 30319 പേരും സ്ഥാപനങ്ങളില്‍ 971 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 31290 പേരാണ്. പുതിയതായി 2611 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3954 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആര്-2812, ആന്റിജന്‍- 1126, ട്രൂനാറ്റ്-16). 1700 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 765 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 229 പേരെ ഡിസ്ചാര്‍ജ് ചെയ്തു
62371 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 43591 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് :21.42
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.