കേരളത്തില്‍ ചൊവ്വാഴ്ച 11,776 പേര്‍ക്ക് കോവിഡ്: കാസർകോട് 109 പേര്
Feb 15, 2022, 17:56 IST
തിരുവനന്തപുരം (www.kasargodvartha.com 15.02.2022) സംസ്ഥാനത്ത് ചൊവ്വാഴ്ച 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514, വയനാട് 301, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,027 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1199, കൊല്ലം 6792, പത്തനംതിട്ട 2554, ആലപ്പുഴ 1058, കോട്ടയം 3550, ഇടുക്കി 1200, എറണാകുളം 7750, തൃശൂര്‍ 2280, പാലക്കാട് 804, മലപ്പുറം 1165, കോഴിക്കോട് 1695, വയനാട് 602, കണ്ണൂര്‍ 1061, കാസര്‍ഗോഡ് 317 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,23,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,40,864 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
വീടുകളിൽ 7353പേരും സ്ഥാപനങ്ങളിൽ 420പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 7773പേരാണ്. പുതിയതായി 370പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1554സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര് ടി പി സി ആർ 1232ആന്റിജൻ 311 ട്രൂനാട്ട് 10 )212 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 807പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 170പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും319 പേരെഡിസ്ചാര്‍ജ് ചെയ്തു.
ഇത് വരെ 164765 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.161,551
പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 23 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.