city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് തിങ്കളാഴ്ച 3110 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 48 പേര്‍

കാസര്‍കോട്: (www.kasargodvartha.com 11.01.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് തിങ്കളാഴ്ച 3110 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 48 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,281 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 84,87,178 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 212, കൊല്ലം 299, പത്തനംതിട്ട 281, ആലപ്പുഴ 441, കോട്ടയം 193, ഇടുക്കി 46, എറണാകുളം 485, തൃശൂര്‍ 563, പാലക്കാട് 201, മലപ്പുറം 457, കോഴിക്കോട് 404, വയനാട് 34, കണ്ണൂര്‍ 277, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം തിങ്കളാഴ്ച നെഗറ്റീവായത്. ഇതോടെ 63,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,47,389 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24862 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 87 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5103 പേര്‍

വീടുകളില്‍ 4804 പേരും സ്ഥാപനങ്ങളില്‍ 299 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5103 പേരാണ്.  76 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 216 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 43 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 90 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 112 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 



കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 7
ബളാല്‍-1
ചെങ്കള - 2
ഈസ്റ്റ് എളേരി- 1
കാഞ്ഞങ്ങാട് - 4
കയ്യൂര്‍ ചീമേനി-12
കിനാനൂര്‍ കരിന്തളം -1 
കോടോം ബേളൂര്‍ - 2
മധൂര്‍ - 1
മടിക്കൈ- 5
മംഗല്‍പാടി - 1
മഞ്ചേശ്വരം- 1
നീലേശ്വരം - 2
പടന്ന- 2
പള്ളിക്കര - 1
പനത്തടി-1
തൃക്കരിപ്പൂര്‍-1
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി - 2


കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍


അജാനൂര്‍-8
ബളാല്‍- 5
ചെങ്കള-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-5
കള്ളാര്‍-6
കാഞ്ഞങ്ങാട് -6
കാറഡുക്ക-1
കയ്യൂര്‍ ചീമേനി - 3
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-5
കുമ്പള-1
കുറ്റിക്കോല്‍-3
മുളിയാര്‍-1
നീലേശ്വരം-  5
പടന്ന-1
പൈവളിഗെ- 1
പളളിക്കര-7
പനത്തടി-3
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-12
തൃക്കരിപ്പൂര്‍-4
വെസ്റ്റ് എളേരി- 1

മറ്റ് ജില്ല

എരഞോളി-1
നടുവന്നൂര്‍-1

 Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Test, Trending, Top-Headlines, Covid Report In Kerala 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia