city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 562 പേർ

തിരുവനന്തപുരം: (www.kasargodvartha.com 11.08.2021) സംസ്ഥാനത്ത് ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 562 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1165, പത്തനംതിട്ട 532, ആലപ്പുഴ 1073, കോട്ടയം 1301, ഇടുക്കി 353, എറണാകുളം 2024, തൃശൂര്‍ 2602, പാലക്കാട് 2177, മലപ്പുറം 2940, കോഴിക്കോട് 2098, വയനാട് 522, കണ്ണൂര്‍ 1323, കാസര്‍ഗോഡ് 132 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,15,595 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയില്‍ 562 പേര്‍ക്ക് കൂടി കോവിഡ്, 138 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 562 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 138 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6845 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27642 പേര്‍

വീടുകളില്‍ 26530 പേരും സ്ഥാപനങ്ങളില്‍ 1112 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27642 പേരാണ്. പുതിയതായി 529 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4990 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2243, ആന്റിജന്‍ 2732, ട്രൂനാറ്റ് 15). 2220 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2283 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 529 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 139 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

114700 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 106938 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia