കാസര്‍കോട്ട് കോവിഡ് രോഗികളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ പോലീസ് ചീഫിന് കത്ത് നല്കി; ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് പിന്നിലെന്ന് വിവരം
Apr 27, 2020, 16:19 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2020) ജില്ലയില്‍ കോവിഡ് രോഗികളുടെ വിവരം ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ജില്ലാ പോലീസ് മേധാവിക്ക് കത്ത് നല്കി. കോവിഡ് രോഗികളില്‍ നിന്നോ രോഗമുക്തരായവരില്‍ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് അന്വേഷണത്തിന് അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്ന് ഡി എം ഒ അറിയിച്ചു.
അതേസമയം ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഇതിനു പിന്നിലെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ വിവര ശേഖരണ കമ്പനി ഐ കൊന്റല്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനി പ്രതിനിധികളാണ് വിവരങ്ങള്‍ ആരാഞ്ഞ് രോഗികളെ വിളിച്ചതെന്നാണ് കണ്ടെത്തല്‍. അതേസമയം രോഗികളുടെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അത്ഭുതമില്ലെന്നും വിവരങ്ങള്‍ വെച്ച് മുതലെടുപ്പിന് ആരേയും അനുവദിക്കില്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Police, Trending, COVID-19, Covid patients' information leaked; investigation started
< !- START disable copy paste -->