ബംഗളൂരുവിലെ ഐ ടി കമ്പനി കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് പോലീസ് തയ്യാറാക്കിയ ആപ്പില്‍ നിന്നാണെന്ന് സൂചന
Apr 28, 2020, 15:04 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2020) ബംഗളൂരുവിലെ ഐ ടി കമ്പനി കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് പോലീസ് തയ്യാറാക്കിയ ആപ്പില്‍ നിന്നാണെന്ന് സൂചന പുറത്ത് വന്നു. കോവിഡ് ബാധിതര്‍, അവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ എന്നിവരെ പെട്ടെന്ന് ബന്ധപ്പെടാനാണ് പോലീസ് ആപ്പ് തയ്യാറാക്കിയത്. അടിയന്തിരമായുള്ള വിവര ശേഖരണത്തിന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ആപ്പ് ഉണ്ടാക്കിയത്. ഇവിടെ നിന്നുമാണ് ഐ ടി കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഇത് സംബന്ധിച്ചുള്ള വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒഡീഷ സ്വദേശികളായ സഞ്ജീവ് കുമാര്‍ റൗട്ട്, സരോജിനി റൗട്ട് എന്നിവര്‍ 2016 ലാണ് ഐ ടി കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും വ്യക്തമായിട്ടുണ്ട്. ജില്ലയില്‍ രോഗികളുടെ വിവരങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കണ്ട്രോള് സെല്ലിലാണ് നടക്കുന്നത്. ഇവിടെ നിന്നോ കാസര്‍കോട് കലക്ട്രേറ്റിലെ സ്പെഷ്യല്‍ കണ്ട്രോള് റൂമില്‍ നിന്നോ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടമാണ് കാസര്‍കോട് ജില്ല കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കാസര്‍കോട് കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ സ്പെഷ്യല്‍ കണ്ട്രോള് റൂമില്‍ നിന്നും ലോക്ഡൗണ്‍ കാലത്തുള്ള പാസ് വിതരണം, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവയാണ് പ്രധാനമായും നടത്തി വരുന്നത്. പൊതുജനങ്ങള്‍ക്ക് പല വിധത്തിലുള്ള പരാതികള്‍ അറിയിക്കാനും അവയ്ക്കെല്ലാം പരിഹാരം കണ്ടെത്താനും കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം സഹായകമായിട്ടുണ്ട്.
ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന അടിയന്തിര യോഗങ്ങള്‍, നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ അത് ലംഘിക്കുമ്പോള്‍ ബന്ധപ്പെട്ടവരെ അറിയിക്കല്‍ എന്നിങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുമാണ് കളക്ടറേറ്റിലെ കൊറോണ സ്പെഷ്യല്‍ കണ്ട്രോള് റൂം നിര്‍വ്വഹിച്ച് വന്നത്. ഇതിനിടയില്‍ രോഗികളുടെ ഡാറ്റ ചോര്‍ന്നത് സംബന്ധിച്ച മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ആരോഗ്യ വകുപ്പ് സംഭവം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, Covid patients' data leak from Police App; investigation goes on
< !- START disable copy paste -->