കോവിഡ് സ്ഥിരീകരിച്ചയാള്‍ ആരോഗ്യ വകുപ്പിനെ വെട്ടിച്ചു വീട്ടിലേക്ക് മുങ്ങി; ബൈക്കിലും കെഎസ്ആര്‍ടിസി ബസിലും യാത്ര
Jul 5, 2020, 10:24 IST
പാലക്കാട്: (www.kasrgodvartha.com 05.07.2020) കോവിഡ് സ്ഥിരീകരിച്ചയാള്‍ ക്വാറന്റീന്‍ ലംഘിച്ച് കണ്ണൂരിലെ വീട്ടിലേക്കു മുങ്ങി. ശനിയാഴ്ച തൃത്താലയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയാണ് ആരോഗ്യ വകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങിയത്. കെഎസ്ആര്‍ടിസി ബസിലുമായാണ് ഇയാള്‍ യാത്ര ചെയ്തത്. കഴിഞ്ഞ 23നാണ് മധുരയില്‍ ചെരിപ്പു കട നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹവും മൂന്ന് സുഹൃത്തുക്കളും തൃത്താലയില്‍ എത്തിയത്. ഒപ്പമെത്തിയ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ജൂണ്‍ 30ന് ഇരുവരും പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്കു നല്‍കുകയും തുടര്‍ന്ന് ശനിയാഴ്ച രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയുമായുമായിരുന്നു. പരിശോധനാ ഫലം അറിയിക്കാന്‍ വിളിക്കുമ്പോള്‍ ഇദ്ദേഹം വീട്ടില്‍നിന്നു ബൈക്കില്‍ കോഴിക്കോട്ടേക്കും തുടര്‍ന്നു കോഴിക്കോട്ടുള്ള ചെരിപ്പു കടയില്‍ ബൈക്ക് വച്ച ശേഷം കെഎസ്ആര്‍ടിസി ബസില്‍ കണ്ണൂരേക്കും യാത്രതിരിച്ചു.
പാലക്കാട് ജില്ലാ ആരോഗ്യ വിഭാഗം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൊയിലാണ്ടിയില്‍ എത്തിയതായി അറിഞ്ഞതോടെ അവിടെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പൊലീസിനു വിവരം കൈമാറി. തുടര്‍ന്ന് കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തുകയും ആംബുലന്‍സില്‍ കണ്ണൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്തു.
Keywords: Palakkad, news, Kerala, Top-Headlines, COVID-19, Trending, Friend, Patient's, hospital, House, KSRTC, Bike, Covid patient travel by bike and KSRTC bus