city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരുവിലും കോവിഡ് പിടിമുറുക്കുന്നു; 5 ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു, സബ് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ അടച്ചു

മംഗളൂരു: (www.kasargodvartha.com 26.06.2020) മംഗളൂരുവിലും കോവിഡ് പിടിമുറുക്കുന്നു. അഞ്ച് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായി. വെന്‍ലോക്ക് ആശുപത്രിയിലെയും, മാതൃ-ശിശു ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതേത്തുടര്‍ന്ന് 30 ഡോക്ടര്‍മാരെ നിരീക്ഷണത്തില്‍ അയക്കുകയും ഡോക്ടര്‍മാര്‍ താമസിച്ച ഹോസ്റ്റല്‍ അടക്കുകയും ചെയ്തു.

അതേസമയം സബ് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ അടച്ചു. പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി. ഭാഗിക പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉള്ളാള്‍ മേഖലയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരമുണ്ടായില്ല.
മംഗളൂരുവിലും കോവിഡ് പിടിമുറുക്കുന്നു; 5 ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു, സബ് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ അടച്ചു

ഉള്ളാളിലെ 57കാരി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിസാരം ബാധിച്ച് തൊക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എട്ടാം ദിവസം സ്രവം പരിശോധനയച്ചപ്പോഴാണ് ഫലം പോസിറ്റീവായത്. പിന്നീട് മരണത്തിന് കീഴടങ്ങി. ഇതേത്തുടര്‍ന്ന് ആശങ്കയിലായ ഉള്ളാള്‍ കോദി, ആസാദ് നഗര്‍ മേഖലയിലുള്ളവര്‍ സ്വയം ആശുപത്രികളില്‍ ചെന്ന് കൊവിഡ് പരിശോധനക്ക് വിധേയരായി. കോദിയിലെ യുവതി, ആസാദ് നഗറിലെ മധ്യവയസ്‌കരായ പുരുഷനും സ്ത്രീയും പോസിറ്റീവായി. ഇതോടെ ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ പരിശോധനയ്ക്ക് വിധേയനായതോടെയാണ് പോസിറ്റീവായത്. ഉള്ളാലില്‍ സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.


Keywords:  Mangalore, Karnataka, News, COVID-19, Doctors, Police-station, Covid for SI: Ullal police station sealed down

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia