കാസർകോട് നഗരസഭാ പരിധിയിലെ 39 പേർക്ക് കോവിഡ്; പിലിക്കോടിലെ 28 പേർക്കും രോഗം
Oct 15, 2020, 19:40 IST
കാസർകോട്: (www.kasargodvartha.com 15.10.2020) കാസർകോട് നഗരസഭാ പരിധിയിലെ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പിലിക്കോടിലെ 28 പേർക്കും രോഗം. വീടുകളില്‍ 4065 പേരും സ്ഥാപനങ്ങളില്‍ 987 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5052 പേരാണ്. പുതിയതായി 640 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1461 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 398 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
212 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 225 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 355 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂർ -26
ബദിയഡുക്ക- 5
ബളാൽ -6
ബേഡഡുക്ക-13
ചെമ്മനാട്-17
ചെങ്കള-7
ചെറുവത്തൂർ-4
ദേലംമ്പാടി - 3
ഈസ്റ്റ് എളേരി- 2
ഏന്മകജെ-2
കള്ളാർ-2
കാഞ്ഞങ്ങാട്-18
കാറഡുക്ക-3
കാസർകോട്-39
കയ്യൂർ ചീമേനി-3
കിനാനൂർ കരിന്തളം-11
കോടോം ബേളൂർ-15
കുമ്പള-3
കുറ്റികോൽ-8
മധൂർ- 6
മടിക്കൈ-2
മംഗലാപുരം-1(ഇതര സംസ്ഥാനം)
മംഗൽപാടി-4
മൊഗ്രാൽ പുത്തൂർ-1
മുളിയാർ-3
നീലേശ്വരം-22
പടന്ന-9
പള്ളിക്കര-16
പനത്തടി-4
പിലിക്കോട്-28
പുലൂർ പെരിയ-2
തൃകരിപൂർ-1
ഉദുമ-9
വലിയ പറമ്പ്-9
വെസ്റ്റ് എളേരി-7
Keywords: news, Kasaragod, Kerala, COVID-19, Trending, Test, Report, COVID for 39 persons in Kasargod municipal limits; 28 in Pilicode