നീലേശ്വരം നഗരസഭാ പരിധിയിലെ 28 പേർക്ക് കോവിഡ്; കാഞ്ഞങ്ങാട്ടെ 22 പേർക്കും രോഗം
Oct 21, 2020, 18:24 IST
കാസർകോട്: (www.kasargodvartha.com 21.10.2020) നീലേശ്വരം നഗരസഭാ പരിധിയിലെ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട്ടെ 22 പേർക്കും രോഗം. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. വീടുകളില്‍ 3724 പേരും സ്ഥാപനങ്ങളില്‍ 948 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4672 പേരാണ്. പുതിയതായി 436 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1319 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
365 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 409 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 17090 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14134 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
അജാനൂര്‍ - 19
ബദിയഡുക്ക- 8
ചെമ്മനാട്-9
ചെങ്കള- 8
ചെറുവത്തൂര്‍- 1
ഈസ്റ്റ് എളേരി- 8
ഏന്മകജെ- 8
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 22
കാറഡുക്ക-3
കാസര്‍ഗോഡ്- 19
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കുമ്പടാജെ -2
കുമ്പള- 1
കുറ്റികോല്‍-1
മധൂര്‍- 2
മംഗല്‍പാടി- 2
മഞ്ചേശ്വരം- 3
മുളിയാര്‍-3
നീലേശ്വരം- 28
പടന്ന- 3
പള്ളിക്കര- 15
പനത്തടി- 1
പിലിക്കോട്- 6
പുലൂര്‍ പെരിയ-13
പുത്തിഗെ-1
തൃക്കരിപ്പൂര്‍ - 1
ഉദുമ-7
വലിയപറമ്പ -1
വെസ്റ്റ് എളേരി-1
Keywords: Kasaragod, Kerala, News, COVID-19, Case, Report, Neeleshwaram, Municipality, Trending, COVID for 28 people in Nileshwaram municipal limits; 22 in Kanhangad