വീണ്ടും കോവിഡ് മരണം; മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു
Jul 24, 2020, 12:34 IST
മംഗളൂരു: (www.kasargodvartha.com 24.07.2020) വീണ്ടും കോവിഡ് മരണം. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. ഉപ്പള സ്വദേശി മുഹമ്മദ് ഷഫീഖ് (52) ആണ് മരിച്ചത്. മംഗളൂരുവില്‍ വ്യാപാരിയായിരുന്നു. കുടുംബസമേതം മംഗളൂരുവില്‍ തന്നെയാണ് താമസം. നാലു ദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ഷഫീഖിനെ വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
അബ്ദുല്‍ അസീസ്- അസ്മത്തുന്നിസ ദമ്പതികളുടെ മകനാണ്. ഭാര്യ: വഹീദ ബാനു. മുഹമ്മദ് സൂഫിയാന്‍, മുഹമ്മദ് സഫ്വാന്‍, സുഹൈല ബാനു എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, മുഹമ്മദ് അസ്ലം, അഫ്സല്‍, ജാവിദ്, നിസാം, ഫിര്‍ദൗസ് ബാനു. മൃതദേഹം മംഗളൂരുവില്‍ തന്നെ ഖബറടക്കുമെന്നാണ് വിവരം.
Keywords: Mangalore, news, Karnataka, kasaragod, COVID-19, Trending, Death, covid death in mangalore