കാസര്‍കോട്ട് ദുബൈയില്‍ നിന്നെത്തി 35-ാം ദിവസം കോവിഡ് പോസിറ്റീവായയാള്ക്ക് ഏഴു ദിവസത്തിനുള്ളില്‍ രോഗവിമുക്തി
Apr 26, 2020, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2020) കാസര്‍കോട്ട് ദുബൈയില്‍ നിന്നെത്തി 35-ാം ദിവസം കോവിഡ് പോസിറ്റീവായ 48കാരന് ഏഴു ദിവസത്തിനുള്ളില്‍ രോഗവിമുക്തി. ശനിയാഴ്ച രണ്ടു പേരാണ് കോവിഡ് രോഗവിമുക്തി നേടിയത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന സ്ത്രീയും ഉള്‍പെടും. ജില്ലയില്‍ 28 ദിവസത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞ ശേഷം കോവിഡ് ബാധിച്ചത് നാലുപേര്‍ക്കാണ്.
നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ നേരിയ രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്നാണ് 48കാരന്റെ ശ്രവം പരിശോധനയ്ക്കയച്ചത്. അതുകൊണ്ടുതന്നെ ഫലം വരുന്നതു വരെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ഏഴു ദിവസം കഴിയുന്നതിന് മുമ്പാണ് ഇയാള്‍ക്ക് രോഗം ഭേദമായത്. ഇത്രയും ദിവസത്തിനു ശേഷം രോഗം സ്ഥിരീകരിക്കുന്നു എന്നതുകൊണ്ടുതന്നെ പെട്ടെന്ന് നെഗറ്റീവാകുമെന്ന ഡോക്ടര്‍മാരുടെ പ്രവചനം ശരിവയ്ക്കുന്നതായി ഇത്.
ജില്ലയില്‍ കോവിഡ് വിമുക്തമാകാന്‍ ബാക്കിയുള്ള 16 പേരില്‍ മൂന്നുപേര്‍ കുട്ടികളും ആറു പേര് സ്ത്രീകളും ഏഴു പേര് പുരുഷന്മാരുമാണ്. ഇവരില്‍ സ്ത്രീകളും കുട്ടികളും സമ്പര്‍ക്കപ്പട്ടികയിലുള്ളവരും പുരുഷന്മാരെല്ലാം വിദേശത്തു നിന്നു വന്നവരുമാണ്.

Keywords: Kasaragod, Kerala, News, Dubai, COVID-19, Patient's, Top-Headlines, Trending, Covid cured for 48 year old