കോവിഡ് ഭീതിയില്‍ രാജ്യം: രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 779 മരണങ്ങള്‍ കൂടി
Jul 31, 2020, 11:10 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 31.07.2020) കോവിഡ് ഭീതിയില്‍ രാജ്യം. ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 16,38,871 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 779 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.
ഇതുവരെ 35,749 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 24 മണിക്കൂറിനിടെ 37,223 പേര്‍ കൂടി രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 10,57,805 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. നിലവില്‍ 5,45,318 പേരാണ് ചികിത്സയിലുള്ളത്.
Keywords: New Delhi, news, National, Top-Headlines, health, Trending, COVID-19, Treatment, Death, Covid: 779 deaths in the past 24 hours; tally crosses 16 lakh