സംസ്ഥാനത്ത് തിങ്കളാഴ്ച 3593 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 75 പേര്
Nov 9, 2020, 17:57 IST
കാസര്‍കോട്: (www.kasargodvartha.com 09.11.2020) സംസ്ഥാനത്ത് തിങ്കളാഴ്ച
Keywords: Kasaragod, News, Kerala, COVID19, Test, Report, Trending, TopHeadlines, Thiruvananthapuram, COVID 19 Report Kerala
3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5983 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 452, കൊല്ലം 454, പത്തനംതിട്ട 147, ആലപ്പുഴ 792, കോട്ടയം 423, ഇടുക്കി 49, എറണാകുളം 827, തൃശൂര്‍ 904, പാലക്കാട് 429, മലപ്പുറം 560, കോഴിക്കോട് 618, വയനാട് 104, കണ്ണൂര്‍ 133, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം തിങ്കളാഴ്ച നെഗറ്റീവായത്. ഇതോടെ 79,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,08,460 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kasaragod, News, Kerala, COVID19, Test, Report, Trending, TopHeadlines, Thiruvananthapuram, COVID 19 Report Kerala