സംസ്ഥാനത്ത് ശനിയാഴ്ച 7201 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 94 പേര്
Nov 7, 2020, 17:58 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2020) സംസ്ഥാനത്ത് ശനിയാഴ്ച
7002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 761, കൊല്ലം 562, പത്തനംതിട്ട 196, ആലപ്പുഴ 549, കോട്ടയം 612, ഇടുക്കി 100, എറണാകുളം 1010, തൃശൂര്‍ 423, പാലക്കാട് 286, മലപ്പുറം 1343, കോഴിക്കോട് 649, വയനാട് 106, കണ്ണൂര്‍ 313, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: news,Kerala,kasaragod,Top-Headlines,Trending,COVID-19,Test,Report, COVID 19 Report Kerala