കോവിഡ് 19; കാസര്‍കോട് ജില്ലയില്‍ നീരീക്ഷണത്തിലുള്ളത് 920 പേര്‍ മാത്രം
May 6, 2020, 19:57 IST
കാസര്‍കോട്: (www.kasargodvartha.com 06.05.2020) മെയ് ആറിന് ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 920 പേരാണ്. ഇതില്‍ വീടുകളില്‍ 901 പേരും ആശുപത്രികളില്‍ 19 പേരുമാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള 291 ആളുകള്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. 356 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി അഞ്ച് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ മൂന്ന് പോസിറ്റീവ് കേസുകളാണ് ഇനി അവശേഷിക്കുന്നത്.
സെന്റ്‌റീനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സാമൂഹിക സമ്പര്‍ക്കത്തില്‍ കൂടുതല്‍ ഇടപഴകേണ്ടി വരുന്നവര്‍ തുടങ്ങിയവരുടെ ഇതു വരെ 474 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 413 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നു ജില്ലയിലെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. ഇവര്‍ നീരിക്ഷണത്തില്‍ തുടരുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകരും, വാര്‍ഡ് തല ജാഗ്രതാ സമിതിയും ഉറപ്പുവരുത്തണം. അസുഖമോ മറ്റു ലക്ഷണമോ ഉണ്ടെങ്കില്‍ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. റെയില്‍വേ സ്റ്റേഷന്‍ മുഖേന ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ നീരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പുകള്‍ സജ്ജീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് വരെ പൊതുജനകളുടെ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു രണ്ടു ടെലിമെഡിസിന്‍ യൂണിറ്റുകളുടെ പ്രവര്‍ത്തി പുരോഗമിക്കുന്നു.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, Covid-19: 920 under observation in Kasaragod district