കോവിഡുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്; ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
Apr 24, 2020, 17:27 IST
ബദിയടുക്ക: (www.kasargodvartha.com 24.04.2020) കോവിഡുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രജീഷ് മുനിയൂര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുമാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരു മത വിഭാഗത്തെ മാത്രം പരിഹസിച്ചുകൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വര്‍ഗീയ പരാമര്‍ശം നടത്തിയ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി വൈ എഫ് ഐ ബദിയടുക്ക മേഖല കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Badiyadukka, Social-Media, complaint, Pinarayi-Vijayan, DYFI, Communal Facebook post; DYFI complained to CM
< !- START disable copy paste -->