city-gold-ad-for-blogger

Alan Shuaib | അലന്‍ ശുഐബിനെ റാഗിങ് കേസില്‍ പ്രതിയാക്കാനാവില്ല; എസ് എഫ് ഐക്കും പൊലീസിനും തിരിച്ചടിയായി റാഗിങ് വിരുദ്ധ സമിതിയുടെ റിപോര്‍ട്

തലശേരി: (www.kasargodvartha.com) പാലയാട് ലീഗല്‍ സ്റ്റഡീസിലെ സഹപാഠിയായ എസ് എഫ് ഐ നേതാവിനെ റാഗ് ചെയ്തുവെന്ന പരാതിയില്‍ അലന്‍ ശുഐബിനെതിരെ കേസെടുക്കാനാവില്ലെന്ന് റാഗിങ് വിരുദ്ധ കമിറ്റി റിപോര്‍ട്. ഇതോടെ യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കാനുള്ള സര്‍കാരിന്റെ നീക്കം പാളി.

പാലയാട് ക്യാംപസിലുണ്ടായത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമെന്ന് റാഗിംഗ് വിരുദ്ധ കമിറ്റി റിപോര്‍ട് നല്‍കി. തുടര്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നുമുള്ള കമിറ്റിയുടെ തീരുമാനം അലന്‍ ശുഐബിനെ വീണ്ടും ജയിലില്‍ കിടത്താനുള്ള നീക്കത്തിനെതിരെയുള്ള തിരിച്ചടിയാണ്.

അലന്‍ ശുഐബ് റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പെടുന്നില്ലെന്നും സമിതി ചുണ്ടിക്കാട്ടുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യക്തമായി അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ വിദ്യാര്‍ഥികളുടെയും മറ്റ് ബന്ധപ്പെട്ട ആളുകളുടെയും മൊഴിയെടുത്തതിന് ശേഷമാണ് പരാതിയില്‍ പറയുന്ന പോലൊരു റാഗിംഗ് അവിടെ നടന്നിട്ടില്ല എന്ന തീരുമാനത്തിലേക്ക് സമിതിയെത്തുന്നത്.

എസ് എഫ് ഐ നേതാവിനെ അലന്‍ ശുഐബ് മര്‍ദിച്ചിട്ടില്ല എന്നും റിപോര്‍ടില്‍ പറയുന്നു. യുവാവിനെ അലന്‍ ശുഐബും സംഘവും റാഗ് ചെയ്തുവെന്നതായിരുന്നു അലനെതിരെ ഉയര്‍ന്നിരുന്ന ആരോപണം. ഇതേ തുടര്‍ന്ന് അലനെ ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്യുകയും സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.

നേരത്തെ എന്‍ഐഎ കേസില്‍ പ്രതിയായ അലന്‍ ശുഐബിന് ഇത്തരത്തില്‍ മറ്റ് കേസുകള്‍ കൂടി വരുന്നതോടു കൂടി ജാമ്യം റദ്ദാകുമെന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ റിപോര്‍ട് പുറത്തു വന്നതോടു കൂടെ നിലവില്‍ ജാമ്യം റദ്ദാകുന്ന സാഹചര്യമില്ല.

Alan Shuaib | അലന്‍ ശുഐബിനെ റാഗിങ് കേസില്‍ പ്രതിയാക്കാനാവില്ല; എസ് എഫ് ഐക്കും പൊലീസിനും തിരിച്ചടിയായി റാഗിങ് വിരുദ്ധ സമിതിയുടെ റിപോര്‍ട്

Keywords: Clean-chit for Alan Shuaib in Kannur varsity ragging case, News, Bail, Police, Trending, Report, Arrest, Top-Headlines, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia