ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിൽ ഏറ്റുമുട്ടി; പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Oct 22, 2021, 21:50 IST
കൊല്ലം: (www.kasargodvartha.com 22.10.2021) ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്. കഴുത്തിന് കുത്തേറ്റ നിലയിലാണ് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിലാണ് സംഘർഷമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള തൊഴിൽ, സാമ്പത്തിക തർക്കങ്ങളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. വടിവാളും, കരിങ്കല്ലും, ഇരുമ്പ് ബോർഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപോർട്.
രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരന്‍ വിനീത് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. രാഹുലിനായിരുന്നു അതീവ ഗുരുതരമായി പരിക്കേറ്റത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് മരണകാരണമെന്നാണ് വിവരം. അതേസമയം കേസുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഖില്‍, സജയകുമാര്‍, വിജയകുമാര്‍, ലിജിന്‍, രാഹുല്‍, സച്ചു എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേർ കേസിൽ ഉൾപെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Keywords: Kerala, News, Kollam, Assault, Attack, Ambulance, Top-Headlines, Death, Trending, Police, Clash between ambulance drivers; one died.
< !- START disable copy paste -->