'പൗരത്വവും പ്രക്ഷോഭവും'; കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സംവാദം 13ന്; ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി പി പി മുസ്തഫ എന്നിവര്‍ പങ്കെടുക്കും
Jan 9, 2020, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 09.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ 'പൗരത്വവും പ്രക്ഷോഭവും' എന്ന വിഷയത്തില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ സംവാദം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച (13ന്) രാവിലെ 11 മണിക്ക് നടക്കുന്ന സംവാദത്തില്‍ മലയാളം സര്‍വ്വകലാശാല സംസ്‌കാരം പൈതൃക പഠനം വിഭാഗം പ്രൊഫ. കെ എം ഭരതന്‍ വിഷയം അവതരിപ്പിക്കും.
ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ. വി പി പി മുസ്തഫ എന്നിവര്‍ പങ്കെടുക്കും. സണ്ണി ജോസഫ് മോഡറേറ്ററാകും. പരിപാടിയില്‍ പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kerala, kasaragod, news, CPM, Congress, Press Club, Trending, Citizenship and protest; Debate will be conducted in Kasargod press club on Monday