city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്വന്റി- 20 വനിതാ ലോകകപ്പ്; പാക്കിസ്ഥാനെതിരെ തോറ്റ അയര്‍ലെന്‍ഡ് ക്യാപ്റ്റന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു

ഗയാന: (www.kasargodvartha.com 15.11.2018) ട്വന്റി- 20 വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തോറ്റ അയര്‍ലെന്‍ഡ് ക്യാപ്റ്റന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.  ക്യാപ്റ്റന്‍ ലോറ ഡെലാനെയാണ് പാക്കിസ്ഥാനെതിരെയുള്ള തോല്‍വി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞത്. മത്സരത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

38 റണ്‍സിനാണ് പാക്കിസ്ഥാനോട് അയര്‍ലെന്‍ഡ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേരിയ ഖാന്റെ ബാറ്റിംഗ് മികവില്‍ (52 പന്തില്‍ 74) ആറ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കുകയായിരുന്നു. എന്നാല്‍ 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്കെതിരെയാണ് അയര്‍ലന്‍ഡിന്റെ അടുത്ത പോരാട്ടം.
ട്വന്റി- 20 വനിതാ ലോകകപ്പ്; പാക്കിസ്ഥാനെതിരെ തോറ്റ അയര്‍ലെന്‍ഡ് ക്യാപ്റ്റന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Sports, World, cricket, Top-Headlines, Trending, captain Laura Delany understandably quite emotional after her team's loss to Pakistan
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia