city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ തീര്‍ത്തും ഒഴിവാക്കി നോമ്പ് തുറയൊരുക്കി അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത്

അതിഞ്ഞാല്‍: (www.kasargodvartha.com 29.05.2017) ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മലിനീകരണം. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സാധനങ്ങള്‍ മൂലം നഗരങ്ങളില്‍ ഉണ്ടാവുന്ന മാലിന്യത്തില്‍ ഒരു വലിയ പങ്ക് പ്ലാസ്റ്റിക് മൂലമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം വര്‍ധിച്ചു. പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഇനിയും നമ്മള്‍ ഗൗരവമായി എടുത്തിട്ടില്ല. പ്രമേഹവും കാന്‍സറും തുടങ്ങി പല രോഗങ്ങളുടടയും തോത് കൂടുന്നതിന് പിന്നില്‍ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമുണ്ട് എന്നാണ് വിദഗ്ദ പഠനം.

പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ തീര്‍ത്തും ഒഴിവാക്കി നോമ്പ് തുറയൊരുക്കി അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത്

റമദാന്‍ മാസത്തില്‍ നോമ്പ് തുറകള്‍ സംഘടിപ്പിക്കുമ്പോള്‍ അവിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്ക് പാത്രങ്ങളുടെയും, ഗ്ലാസുകളുടെയും ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന ജില്ലാ കലക്ടറുടെയും മുസ്ലിം സംഘടനാ നേതാക്കളുടെയും വാക്കുകള്‍ മുഖവിലക്കെടുത്ത് തീര്‍ത്തും പ്ലാസ്റ്റിക്ക് മുക്തമായ അന്തരീക്ഷത്തിലാണ് അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായി കൊണ്ട് വിഭവ സമൃദ്ധമായ നോമ്പ് തുറയൊരുക്കുന്നത്. വഴി യാത്രക്കാര്‍ക്കും അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പടെ നിരവധി പേര്‍ക്ക് ഉപകാരമാകുന്ന രീതിയിലാണ് നോമ്പ് തുറ സംഘടിപ്പിച്ചു വരുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി വിപുലമായ രീതിയില്‍ തന്നെ റമദാനിലെ 30 ദിവസവും നോമ്പ് തുറ അതിഞ്ഞാല്‍ ജമാഅത്തിന് കീഴില്‍ ഒരുക്കി വരുന്നു. നാട്ടിലെ ഉദാര മനസ്‌കരാണ് ഓരോ ദിവസത്തേക്കുമുള്ള നോമ്പ് തുറയുടെ വിഭവങ്ങള്‍ ഒരുക്കുന്നത്. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായ നോമ്പ് തുറയാണ് റമദാന്‍ മുഴുവനായിട്ടും ജമാഅത്ത് കമ്മിറ്റി ഒരുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Athinhal, Jamaath-committee, Religion, Plastic, kasaragod, Trending, Kanhangad, Athinjal Muslim Jama ath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia