അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കി; നൊന്തുപ്രസവിച്ച മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സെക്രടേറിയറ്റിന് മുന്നില്‍ അനുപമയുടെ നിരാഹാരം തുടങ്ങി
Oct 23, 2021, 11:36 IST
തിരുവനന്തപുരം: (www.kasargodvartha.com 23.10.2021) തന്റെ അനുമതിയില്ലാതെ നൊന്തുപ്രസവിച്ച കുഞ്ഞിനെ ദത്തു നല്കിയ സംഭവത്തില്‍ സെക്രടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ച് അനുപമ എസ് ചന്ദ്രന്. പെറ്റമ്മയെന്ന നിലയില്‍ നീതി നല്കേണ്ടവര് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണു സമരമെന്ന് അനുപമ പറഞ്ഞു.
പ്രസവിച്ച് മൂന്നാം ദിവസമാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുന്നത്. സ്വന്തം മാതാപിതാക്കള്‍ തന്നെ കുഞ്ഞിനെ തന്റെ എടുത്തുനിന്നും മാറ്റിയെന്നാണ് അനുപമയുടെ ആരോപണം. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന് മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് സമിതിക്ക് പൊലീസ് കത്ത് അയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം. ശിശുക്ഷേമ സമിതിയില്‍ നിന്ന് വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
മകള്‍ കല്യാണത്തിന് മുമ്പ് തന്നെ പ്രസവിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതതെന്നാണ് ആരോപണം. മാത്രമല്ല, കുഞ്ഞിന്റെ അച്ഛന് മറ്റൊരു സ്ത്രീയെ വിവാഹവും കഴിച്ചിരുന്നു . എന്നാല്‍ ഇപ്പോള്‍ വിവാഹമോചനം തേടി അനുപമയ്ക്കൊപ്പം തന്നെയാണ് ഇയാളുടെ താമസം.
Keywords: Anupama begins hunger strike in secretariat, Thiruvananthapuram, Top-Headlines, News, Trending, Child, Missing, Kerala.