കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
Sep 14, 2020, 22:09 IST
ചെറുവത്തൂർ: (www.kasargodvartha.com 13.09.2020) കോവിഡ് ബാധിച്ച്
ചികിത്സയിലായിരുന്നയാൾ മരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ടി എം രാജുവാണ് (57) മരണപ്പെട്ടത്. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് പരവനടുക്കം കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇയാളെ രോഗം മൂർഛിച്ചതിനെതുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പരേതനായ തിമ്മന്റെ മകനാണ്.

ഭാര്യ: യശോദ. മക്കൾ: ഉഷ, ഗീത. മരുമകൻ: വിനു. സഹോദരങ്ങൾ: രാമകൃഷ്ണൻ, തമ്പായി, പാറു, നാരയണി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
Keywords: Kasaragod, News, Kerala, COVID-19, Trending, Death, Treatment, Another man who was being treated for COVID died