Akshaya Tritiya | അക്ഷയ ത്രിതീയ: ആഭരണങ്ങളും സ്വര്‍ണവും വെള്ളിയും വാങ്ങുന്നത് ശുഭമായി കരുതുന്നത് പോലെ പൂജ നടത്തുന്നതും, ദാനം നല്‍കുന്നതും ഉത്തമം
കൊച്ചി: (www.kasargodvartha.com) അക്ഷയ തൃതീയ ദിനത്തില്‍ സര്‍വൈശ്വര്യത്തിനായി ലക്ഷ്മിദേവിയെ ആരാധിക്കുന്നത് ഉത്തമമാണ്. നിങ്ങള്‍ എല്ലാ ഐശ്വര്യവും പൂര്‍ണമായും സ്വായത്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശുഭ മുഹൂര്‍ത്തത്തില്‍ പൂജ നടത്തുന്നതും, ദാനം നല്‍കുന്നതും, മന്ത്രം ജപിക്കുന്നതും അതിന്റെ പൂര്‍ണ ഫലം ലഭിക്കുന്നതിന് നല്ലതാണ്.
ഈ വര്‍ഷം മെയ് മൂന്നിന് ചൊവ്വാഴ്ചയാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ചെയ്യുന്ന ജപം, യാഗം, തര്‍പ്പണം, ദാനധര്‍മ്മങ്ങള്‍ എന്നിവയുടെ ഫലം എന്നും നിലനില്‍ക്കും.
ഈ ദിവസം ആഭരണങ്ങളും സ്വര്‍ണവും വെള്ളിയും ഒക്കെ വാങ്ങുന്നതും ശുഭമാണ്. അക്ഷയ തൃതീയ ദിനത്തില്‍ ഓണ്‍ലൈനിലൂടെ നിക്ഷേപം നടത്തുന്നതും നല്ലതാണ്. ശുഭ മുഹൂര്‍ത്തത്തില്‍ നടത്തുന്ന ഒരു നിക്ഷേപവും നഷ്ടമുണ്ടാക്കില്ല, ഇത് ഭാവിയില്‍ പ്രയോജനകരമാകും. അക്ഷയ തൃതീയയില്‍ ആരംഭിക്കുന്ന എല്ലാ കാര്യങ്ങളും അനന്തമായി തുടരും. അതുകൊണ്ടുതന്നെ ഈ ദിനം ഐശ്വര്യം, സന്തോഷം, വിജയം എന്നിവ നല്‍കുന്ന കാര്യങ്ങള്‍ വേണം ചെയ്യേണ്ടതും.
Keywords: News,Kerala,State,Kochi,Akshaya-Tritiya,Trending,Top-Headlines,gold, Akshaya Tritiya good day for buy jewelery, gold and silver and worship