കാസര്‍കോട് ജില്ലയില്‍ 90 ശതമാനം കോവിഡ് ബാധിതരും രോഗമുക്തരായി
Apr 25, 2020, 21:09 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2020) കാസര്‍കോട് ജില്ലയില്‍ 90 ശതമാനം കോവിഡ് ബാധിതരും രോഗമുക്തരായി. ഏപ്രില്‍ 25ന് പുതിയ കോവിഡ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്തില്ല. ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളുടെയും പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളുടെയും ഫലം ആണ് നെഗറ്റീവ് ആയത്.
പുതുതായി മൂന്നു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ജില്ലയില്‍ 16 പോസിറ്റീവ് കേസുകള്‍ ആണ് ഉള്ളത്. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 159 പേരാണ് രോഗ വിമുക്തരായിരിക്കുന്നത്. 90.8 ശതമാനം ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
വീടുകളില്‍ 2339 പേരും ആശുപത്രികളില്‍ 36 പേരുമുള്‍പ്പെടെ 2375 പേരാണ് നിരീക്ഷണത്തിലുള്ളത്.
3643 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ഇതുവരെ പരിശോധനക്കയച്ചത്. 2969 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 358 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 281 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Patient's, Top-Headlines, Trending, 90 percent patients cured covid in Kasaragod