രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 81,484 പേര്‍ക്ക്, 1,095 മരണം
ന്യൂഡെല്‍ഹി: (www.kasargodvartha.com 02.10.2020) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 63,94,069 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ആകെ മരണം 99,773 ആയി.
ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് നിലവില്‍ 9,42,217 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 53,52,078 പേര്‍ രോഗമുക്തരായി. ഒക്ടോബര്‍ ഒന്നുവരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചതെന്നും വ്യാഴാഴ്ച മാത്രം 10,97,947 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
Keywords: New Delhi, news, National, Top-Headlines, COVID-19, Trending, health, Treatment, Death, 81,484 Covid cases in India, 1,095 deaths reported in 24 hours