കാസര്‍കോട്ട് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നുവന്ന 3 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നു വന്ന 3 പേര്‍ക്കും
Jun 21, 2020, 19:10 IST
കാസര്‍കോട്: (www.kasargodvartha.com 21.06.2020) ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നുവന്ന മൂന്നു പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നു വന്ന മൂന്നു പേര്‍ക്കുമാണ്. മെയ് 23 ന് ടാക്സി കാറില്‍ എത്തിയ ഏഴ് വയസുകാരന്‍, ജൂണ്‍ അഞ്ചിന് ട്രെയിനിന് വന്ന 52 വയസുകാരിക്കും ഇവരുടെ 30 വയസുള്ള മകള്‍ക്കും, ജൂണ്‍ 13 ന് ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനും, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് വന്ന 44 വയസുകാരനും, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുകാരനുമാണ് കോവിഡ് പോസിറ്റീവായത്.
രണ്ട് പേര്‍ രോഗമുക്തി നേടി. ഉദയഗിരി സി എഫ് എല്‍ ടി സിയിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്കാണ് കോവിഡ് നെഗറ്റീവായിയത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4729 പേര്‍
വീടുകളില്‍ 4391 പേരും സ്ഥാപന നിരീക്ഷണത്തില്‍ 338 പേരുമടക്കം ജില്ലയില്‍ 4729 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 151 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 359 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി 570 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 154 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
Keywords: kasaragod, news, Kerala, COVID-19, Trending, 6 covid positive cases in Kasaragod