കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 59 കാരന്‍ മരിച്ചു
Sep 9, 2020, 17:33 IST
കരിന്തളം: (www.kasargodvartha.com 09.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 59 കാരൻ മരിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പരിധിയിലെ ചന്ദ്രന്‍ (59) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: നളിനി. മക്കള്‍: ശാന്തിനി, ഉമ. മരുമക്കള്‍: ഗോപാലകൃഷ്ണന്‍, രൂപേഷ്. സഹോദരങ്ങള്‍: നാരായാണന്‍, രവീന്ദ്രന്‍.
Keywords: Kasaragod, News, Kerala, Death, COVID-19, Trending, hospital, Test, 59-year-old died while being treated for COVID
Keywords: Kasaragod, News, Kerala, Death, COVID-19, Trending, hospital, Test, 59-year-old died while being treated for COVID