കാസര്‍കോട്ട് 51 പേര്‍ക്ക് രോഗമുക്തി; നിരീക്ഷണത്തിലുള്ളത് 4044 പേര്‍
Aug 3, 2020, 19:23 IST
കാസര്‍കോട്: (www.kasargodvartha.com 03.08.2020) വീടുകളില്‍ നിരീക്ഷണത്തില്‍ 2913 പേരും സ്ഥാപനങ്ങളില്‍ 1131 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്‍. പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30453 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 35 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 239 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 121 പേരെ നിരീക്ഷണത്തിലാക്കി. 54 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
പടന്നക്കാട് സി യു കെ സി എഫ് എല്‍ ടി സിയില്‍ നിന്ന് 13 പേരും പാലത്തടം സി എഫ് എല്‍ ടി സിയില്‍ നിന്ന് മൂന്നു പേരും മഞ്ചേശ്വരം ഗോവിന്ദപൈ സി എഫ് എല്‍ ടി സിയില്‍ നിന്ന് 31 പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് ഒരാളും വിദ്യാനഗര്‍ സി എഫ് എല്‍ ടി സിയില്‍ നിന്ന് ഒരാളും പരവനടുക്കം സി എഫ് എല്‍ ടി സിയില്‍ നിന്ന് ഒരാളും എറണാകുളം ആശുപത്രിയില്‍ നിന്ന് ഒരാളുമടക്കം 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 51 covid negative in Kasaragod