ജനങ്ങള്‍ക്ക് ആശ്വാസം; 8 കോവിഡ് രോഗികള്‍ ഉണ്ടായിരുന്ന ബളാല്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നതായി കരുതുന്ന 50 പേര്‍ക്കായി നടത്തിയ പരിശോധനയില്‍ മുഴുവന്‍ ഫലവും നെഗറ്റീവ്; ബിവറേജ് ഔട്ട് ലെറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം ബുധനാഴ്ച ലഭിക്കും
Jul 28, 2020, 21:48 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.07.2020) ബളാല്‍ ഗ്രാമപഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ കോവിഡ് 19-റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ സ്രവ പരിശോധന ക്യാമ്പില്‍ പങ്കെടുത്ത 50-പേരുടെയും ഫലം നെഗറ്റീവ്.
ചൊവ്വാഴ്ച നിര്‍മ്മലഗിരി എല്‍ പി സ്‌കൂളില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പാണ് ബളാല്‍ പഞ്ചായത്തിന് തന്നെ ആശ്വാസം പകര്‍ന്നത്.ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ എട്ട് കോവിഡ് ബാധിതരെ കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗികളുമായി സമ്പര്‍ക്കത്തിലായവരുടെ സാമ്പിളുകള്‍ പരിശോധിച്ചു.
ഇതില്‍ ഉറവിടമറിയാത്ത ഒരു രോഗിയുമായി ബന്ധപ്പെട്ടവര്‍ ആശങ്കയിലായിരുന്നെങ്കിലും സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് രോഗമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
എട്ടു രോഗികളില്‍ ഏഴു പേരും ഫലം നെഗറ്റീവ് ആയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തിലാണിപ്പോള്‍.മോട്ടോര്‍ വാഹനവകുപ്പ്, ആരോഗ്യ വകുപ്പ്, ബാങ്ക് ഉദ്യോഗസ്ഥര്‍, ചുമട്ട് തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, നിരീക്ഷണത്തിലുള്ള മറ്റ് ആളുകള്‍ അടക്കം അന്‍പത് പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധന ഫലമാണ് നെഗറ്റീവായത്.
ബീവറേജ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ആര്‍ ടി പി സി ആര്‍ ഫലം കൂടി വന്നാല്‍ നിലവില്‍ സാമൂഹിക പകര്‍ച്ച ബളാല്‍ പഞ്ചായത്തില്‍ ഇല്ല എന്ന് ഉറപ്പാക്കാന്‍ കഴിയും.
നിര്‍മലഗിരി എല്‍ പി സ്‌കൂളില്‍ നടന്ന ക്യാമ്പിന് ഡോ രാജശ്രീ എസ് എസ്, ഡോ പ്രഭിത, ഡോ മനു, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജിത് സി ഫിലിപ്പ് എന്നിവര്‍നേതൃത്വം നല്‍കി.
Keywords: Vellarikundu, news, Kerala, COVID-19, Trending, Test, 50 people was negative in Balal Panchayath