city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞായറാഴ്ച കാസർകോട്ടെ നാല് കേന്ദ്രങ്ങളിൽ മാത്രം 50 കോവിഡ് രോഗികൾ; ഈസ്റ്റ് എളേരിയിലെ 18 പേർക്ക് രോഗം

കാസർകോട്: (www.kasargodvartha.com 13.09.2020) ഞായറാഴ്ച ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ മാത്രം 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് (18), കാഞ്ഞങ്ങാട് നഗരസഭ (14), നീലേശ്വരം നഗരസഭ (9), അജാനൂര്‍ പഞ്ചായത്ത് (9) എന്നിവിടങ്ങളിലാണ് മൊത്തം 50 പേർക്ക് കോവിഡ് പോസിറ്റീവായത്.

7194 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 619  പേര്‍ വിദേശത്ത് നിന്നെത്തിയവരും 459  പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5187 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 53 ആയി. 1953 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്.

ഞായറാഴ്ച കാസർകോട്ടെ നാല് കേന്ദ്രങ്ങളിൽ മാത്രം 50 കോവിഡ് രോഗികൾ; ഈസ്റ്റ് എളേരിയിലെ 18 പേർക്ക് രോഗം

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പുല്ലൂര്‍ പെരിയ- 1

ചെമ്മനാട്- 4

കിനാനൂര്‍ കരിന്തളം- 8

കാഞ്ഞങ്ങാട്- 14

മഞ്ചേശ്വരം- 2

നീലേശ്വരം- 9

പനത്തടി- 3

ഈസ്റ്റ് എളേരി- 18

ചെറുവത്തൂര്‍- 1

മുളിയാര്‍- 6

കോടോംബേളൂര്‍-1

അജാനൂര്‍- 9

പള്ളിക്കര- 7

മംഗല്‍പാടി- 1

ചെങ്കള- 8

കയ്യൂര്‍ ചീമേനി- 7

ബദിയഡുക്ക- 3

മീഞ്ച- 1

മധൂര്‍- 5

ഉദുമ- 2

എന്‍മകജെ- 1

ബേഡഡുക്ക- 2

മൊഗ്രാല്‍പുത്തൂര്‍- 1

കുറ്റിക്കോല്‍- 1

പുത്തിഗെ- 5

കുമ്പള-1

തൃക്കരിപ്പൂര്‍-1

പടന്ന- 2


Keywords: Kasaragod, Kerala, News, COVID-19, Case, Report, Patient's, Trending, 50 COVID patients at four centres in Kasargod on Sunday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia