കുടുംബത്തില്‍പെട്ട 4 പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു
Aug 3, 2020, 20:08 IST
കാസര്‍കോട്: (www.kasargodvartha.com 03.08.2020) യുവാവ് കുടുംബത്തില്‍പെട്ട നാലു പേരെ വെട്ടിക്കൊലപ്പെടുത്തി. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. തിങ്കളാഴ്ച സന്ധ്യയോടെ നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വഴിതര്‍ക്കത്തെ തുടര്‍ന്ന് പ്രശ്നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Bayar Murder, Uppala, 4 members of a Family killed by relative.