കാസര്‍കോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നു വന്ന 2 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നു വന്ന 2 പേര്‍ക്കും
Jun 19, 2020, 18:21 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2020) വെള്ളിയാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നു വന്ന 2 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നു വന്ന 2 പേര്‍ക്കുമാണ്. മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ ഒമ്പതിന് ട്രെയിനില്‍ വന്ന 58 വയസുകാരന്, ജൂണ്‍ 14 ന് ട്രെയിനിലെത്തിയ 59 വയസുകാരന്, ജൂണ്‍ 12 ന് ദുബൈയില്‍ നിന്നെത്തിയ 18 വയസുകാരന്, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 36 വയസുകാരന് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിച്ചു.
നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവ്
കോവിഡ് ചികികിത്സയിലുണ്ടായിരുന്ന നാല് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് പോസിറ്റീവായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 21 വയസുകാരി, ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച് പടന്നക്കാട് കോവിഡ് സെന്ററില്‍ ചികിത്സയിലായിരുന്ന 58 വയസുകാരന്, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 40 വയസുകാരന്, ദുബൈയില്‍ നിന്ന് വന്ന് ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 30 വയസുകാരന് എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4045 പേര്
വീടുകളില്‍ 3715 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമടക്കം ജില്ലയില്‍ 4045 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 133 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് സെന്ററുകളിലുമായി 18 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 182 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 4 covid positive cases in Kasaragod