കാസര്‍കോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 24 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; 3 പേരുടെ ഉറവിടം വ്യക്തമല്ല
Jul 30, 2020, 18:52 IST
കാസര്‍കോട്: (www.kasargodvartha.com 30.07.2020) ജില്ലയില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 24 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ മൂന്നു 3 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തു നിന്നുവന്ന രണ്ടു പേര്‍ക്കും ഇതരസംസ്ഥാനത്തു നിന്നുവന്ന രണ്ടു പേര്‍ക്കും കോവിഡ് പോസിറ്റീവായി.
Keywords: Kasaragod, Kerala, News, COVID-19, District, Top-Headlines, Trending, 28 covid positive case in kasaragod
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3638 പേര്‍
1009 പേര്‍ സ്ഥാപന നിരീക്ഷണത്തിലും 2629 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍ 3638 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം 706 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു. 531 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 391 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, District, Top-Headlines, Trending, 28 covid positive case in kasaragod