city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ടര കോടിയുടെ ചന്ദനക്കടത്ത് കേസ്; വമ്പന്‍ സ്രാവുകള്‍ നിക്ഷേപം നടത്തിയതായി സൂചന

രണ്ടര കോടിയുടെ ചന്ദനക്കടത്ത് കേസ്; വമ്പന്‍ സ്രാവുകള്‍ നിക്ഷേപം നടത്തിയതായി സൂചന
കാസർകോട്: (www.kasargodvartha.com 11.10.2020) ജില്ലാ കലക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തു നിന്ന് രണ്ടര കോടി രൂപ വിലവരുന്ന 855 കിലോ ചന്ദനമുട്ടികൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ പേർ പ്രതികളാവും. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് നാലു പേർ പണം നിക്ഷേപിച്ചതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടി ചോദ്യം ചെയ്തേക്കും.



തായൽ നായന്മാർമൂലയിലെ ഒന്നാം പ്രതി ഇ അബ്ദുൽ ഖാദർ, മകൻ ഇബ്രാഹിം അർഷാദ്, ലോറി ഡ്രൈവർ എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ. ഇനി പിടികൂടാനുള്ളതു വമ്പൻ സ്രാവുകളാണെന്ന സൂചനയാണ് വനംവകുപ്പ് നൽകുന്നത്.

ചന്ദനക്കടത്തിനു പിന്നിൽ വലിയൊരു ശൃഖല തന്നെയുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ്. നിലവിൽ പിടികൂടിയവരെ ചോദ്യം ചെയ്ത് ഇവരിലേക്ക് എത്താനുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. അതേ സമയം അന്വേഷണ സംഘത്തെ വിപൂലീകരിക്കുന്ന കാര്യവും പരിഗണിക്കുന്നു.

കാസർകോട് സിവിൽ സ്റ്റേഷനടുത്ത് ജില്ലാ പൊലീസ് മേധാവി, കലക്ടർ എന്നിവരുടെ ഔദ്യോഗിക വസതിക്കു 100 മീറ്റർ അകലെയുള്ള തായൽ നായന്മാർമൂലയിലെ അബ്ദുൽ ഖാദറിന്റെ വീട്ടിൽ നിന്നാണ് കലക്ടർ ഡി സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ ചന്ദനമുട്ടികളും വാഹനങ്ങളും പിടികൂടി വനം വകുപ്പിനു കൈമാറിയത്. രണ്ടര കോടി വിലമതിക്കുന്നതാണ് പിടികൂടിയ ചന്ദനമുട്ടികൾ. സംസ്ഥാനത്തെ ഏറ്റവും വലിയ ചന്ദനവേട്ടയാണിത്.

Keywords: Kerala, News, Kasaragod, Case, District Collector, Police, Investigation, Accused, Top-Headlines, Trending, Sandalwood, Smuggling,  2.5 crore sandalwood smuggling case; Indications that cases against more.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia