കാസര്‍കോട്ട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 2 പേര്‍ മരണപ്പെട്ടു
Aug 4, 2020, 13:22 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2020) ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരണപ്പെട്ടു. തൃക്കരിപ്പൂരിലെ എ പി അബ്ദുല്‍ ഖാദര്‍ (62), പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയിലെ ഷംസുദ്ദീന്‍ (52) എന്നിവരാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അബ്ദുല്‍ ഖാദര്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. അര്‍ബുദത്തെ തുടര്‍ന്ന് നേരത്തെ ചികിത്സയിലായിരുന്നു.
എറണാകുളത്ത് ചികിത്സയ്ക്കായി പോയി തിരിച്ചു വരുന്നതിനിടെ പനി അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിയാരത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഭാര്യ: മറിയുമ്മ. മക്കള്‍: ഹസീന, ഹാഷിബ. മരുമക്കള്‍: സൈനുല്‍ ആബിദ്, ഇസ്മാഈല്‍. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.
നേരത്തെ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷംസുദ്ദീന്‍ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. പിന്നീട് പനി ബാധിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും ഭാര്യക്കും കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ചികിത്സ നടത്തിവരുന്നതിനിടെയാണ് മരണപ്പെട്ടത്.
Keywords: Kasaragod, Kerala, News, COVID-19, Death, District, Top-Headlines, Trending, 2 more covid death in Kasaragod