എറണാകുളത്ത് കാസര്‍കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ; ആശങ്ക
Jul 1, 2020, 10:26 IST
കൊച്ചി: (www.kasargodvartha.com 01.07.2020) എറണാകുളത്ത് കാസര്‍കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ. എറണാകുളം മാര്‍ക്കറ്റ് ജംക്ഷനിലുള്ള ഇലക്ട്രിക്കല്‍ കടയിലെ രണ്ട് ജീവനക്കാര്‍ക്കാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ 31 വയസുള്ള കാസര്‍കോട് സ്വദേശിയും മറ്റൊരാള്‍ 42കാരനായ പാലക്കാട് സ്വദേശിയുമാണ്. കടയിലെ ഡ്രൈവറായ 20 കാരനായ തൃശൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
മാര്‍ക്കറ്റ് ജംക്ഷനിലുള്ള കടയിലെ ജീവനക്കാര്‍ ആയതിനാല്‍ ഇവര്‍ കൂടുതല്‍ പേരുമായി ഇടപഴകിയിരിക്കാം എന്നാണു കരുതുന്നത്. മാര്‍ക്കറ്റ് അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകര്‍ ക്വാറന്റൈനിലായിരുന്നു. മാര്‍ക്കറ്റില്‍ കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകള്‍ ശേഖരിക്കും. കടകളിലെ ജീവനക്കാരില്‍ റാന്‍ഡം പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Kochi, Kerala, news, COVID-19, Top-Headlines, Trending, Kasaragod, 2 Contact covid cases in Ernakulam
< !- START disable copy paste -->