പശുവുമായി വന്ന കര്‍ണാടക സ്വദേശികളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് ആഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്; പ്രതിഷേധം ശക്തം
Jul 6, 2019, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2019) പശുവുമായി വന്ന കര്‍ണാടക സ്വദേശികളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് ആഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പോലീസിനെതിരെ വ്യാപകപ്രതിഷേധം. ആക്രമണത്തില്‍ പങ്കെടുത്തവരില്‍ കണ്ടാലറിയാവുന്ന നാല് പേരുടെ പേരുവിവരങ്ങള്‍ അടക്കം പരാതി നല്‍കിയിട്ടും പോലീസിന് ഇതുവരെയും പ്രതികളെ പിടിക്കാനായിട്ടില്ല. പോലീസിന്റെ അനാസ്ഥയാണ് പ്രതികള്‍ പിടിയിലാകാത്തതിന്റെ കാരണമെന്നാണ് വിമര്‍ശനം.
ഇക്കഴിഞ്ഞ ജൂണ്‍ 24 നാണ് കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് പശുവുമായി വന്ന കര്‍ണാടക പുത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് മര്‍ദനമേറ്റത്. ഡ്രൈവറെയും സഹായിയെയും ആക്രമിച്ച സംഘം പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയിരുന്നു. കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ഹംസ (40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരാണ് അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തതല്ലാതെ പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചില്ല. സംഘം കടത്തിക്കൊണ്ടുപോയ പിക്കപ്പ് വാന്‍ കര്‍ണാടക വിടഌിലെ മൈരയില്‍ പോലീസ് കണ്ടെത്തിയിരുന്നു.
പശുക്കടത്ത് ആരോപിച്ച് ക്രൂരമായി അക്രമിച്ചിട്ടും സംഭവത്തില്‍ സംഘം ചേര്‍ന്നുള്ള കവര്‍ച്ചക്ക് മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടാന്‍ ഇനിയും വൈകിയാല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട പ്രതികളിലൊരാള്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട് . ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trending, cow, Karnataka, Natives, Political party, Attack, Assault, Accuse, arrest, Police, Top-Headlines,