കാസർകോട്ട് തിങ്കളാഴ്ച 177 പേർക്ക് കോവിഡ് മുക്തി
Sep 21, 2020, 18:56 IST
കാസർകോട്: (www.kasargodvartha.com 21.09.2020) ജില്ലയിൽ തിങ്കളാഴ്ച 177 പേർ കോവിഡ് മുക്തി നേടി. ചെമ്മനാട് പഞ്ചായത്ത് പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ രോഗ മുക്തി നേടിയത് (30 പേർ). വീടുകളില്‍ 3572 പേരും സ്ഥാപനങ്ങളില്‍ 1278 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4850 പേരാണ്.
പുതിയതായി 173 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 256 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 185 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 217 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 216 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 179 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
മധൂര്‍- 9
കുറ്റിക്കോല്‍-2
കാസര്‍കോട്- 14
കാഞ്ഞങ്ങാട്- 15
കള്ളാര്‍- 4
പിലിക്കോട്- 6
മുളിയാര്‍- 6
പള്ളിക്കര- 7
ചെമ്മനാട്- 30
കോടോംബേളൂര്‍- 5
ഉദുമ- 6
കിനാനൂര്‍ കരിന്തളം- 7
പനത്തടി- 1
ചെങ്കള- 8
ബേഡഡുക്ക- 8
എന്മകജെ- 3
ബദിയഡുക്ക- 5
ഈസ്റ്റ് എളേരി- 1
മൊഗ്രാല്‍പുത്തൂര്‍- 5
മംഗല്പാടി- 4
കയ്യൂര്‍ ചീമേനി- 3
നീലേശ്വരം- 10
കുമ്പള- 2
മഞ്ചേശ്വരം- 1
പുല്ലൂര്‍ പെരിയ- 1
മടിക്കൈ- 1
ചെറുവത്തൂര്‍- 9
പടന്ന- 2
പുത്തിഗെ- 1
അജാനൂര്‍- 1
Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, 177 COVID negative cases at Kasargod