കാസർകോട്ട് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ കാസർകോട്ടും ഉദുമയിലും 15 പേർ വീതം
Aug 26, 2020, 18:28 IST
കാസർകോട്: (www.kasargodvartha.com 26.08.2020) ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ കാസർകോട്ടും ഉദുമയിലും 15 പേർ വീതം. അജാനൂരിലെ 12 പേർക്കും രോഗം. ഇതോടെ വീടുകളില്‍ 4462 പേരും സ്ഥാപനങ്ങളില്‍ 968 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5430 പേരാണ്.
പുതിയതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1674 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 900 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 336 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 111 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 121 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ബുധനാഴ്ച കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍-12
ബേഡഡുക്ക- 4
മധൂര്‍- 3
ചെമ്മനാട്- 5
കാസര്‍കോട്- 15
കുറ്റിക്കോല്‍- 1
വോര്‍ക്കാടി- 1
കുമ്പള- 8
മംഗല്‍പാടി- 3
എന്‍മകജെ- 1
മുളിയാര്‍-1
പള്ളിക്കര- 4
പുല്ലൂര്‍ പെരിയ- 1
ചെങ്കള- 6
പിലിക്കോട്- 1
പടന്ന- 3
കള്ളാര്‍- 2
ഉദുമ- 15
കാറഡുക്ക- 2
തൃക്കരിപ്പൂര്‍- 3
കാഞ്ഞങ്ങാട്- 7
വലിയപറമ്പ-1
മറ്റ് ജില്ലകള്‍
പയ്യന്നൂര്‍ നഗസഭ- 1
കാങ്കോല്‍-1
Keywords: News, Kerala, Kasaragod, COVID19, Trending, Report, Top Headline, 15 COVID positive cases in Kasargod and Uduma